മഴയില്‍ പിടിച്ചുകയറി
മേഘത്തിലെത്താമെന്നും
മിന്നലിലൂടെ
തെന്നാതെ നടന്നാല്‍
നക്ഷത്രങ്ങളെ തൊടാമെന്നും
കാറ്റിലൂടെ തിരിച്ചിറങ്ങുമ്പോള്‍
കുഞ്ഞുങ്ങള്‍ പറത്തുന്ന
പട്ടങ്ങളെ ഉപദ്രവിക്കരുതെന്നും
ആവര്‍ത്തിച്ചുറപ്പിച്ചു
കാത്തിരുന്നിട്ടും
ഭൂമിക്കുള്ളില്‍ നിന്നും
വേരും ഞരമ്പും താണ്ടി
പൂമൊട്ടുകളുടെ
വിലാപങ്ങളില്‍
മഞ്ഞുകണമായി
നിറയാനായിരുന്നു വിധി
സൂര്യന്റെ പ്രണയം
വിരിയുന്ന മൊട്ടുകളെ
കാത്തിരിപ്പുണ്ടാവും
ആദ്യത്തെ ചുംബനത്തില്‍
പൂക്കള്‍ ജ്വലിക്കുമ്പോള്‍
ശൂന്യതയിലേക്കു ഞാന്‍
വിലയം പ്രാപിച്ചേക്കാം
കുട്ടികളുടെ പട്ടങ്ങളിലൂടെ
ആകാശം
ഭൂമിയിലേക്കിറങ്ങാന്‍
കൊതിക്കുമ്പോള്‍
നൂലറ്റത്തു നെഞ്ചിടിപ്പോടെ
എന്റെ നിശ്വാസങ്ങള്‍
കാത്തിരിപ്പുണ്ടാവും
ninteyano ee varikal..?? great...
ReplyDeleteനല്ല വരികള്‍
ReplyDelete'സൂര്യന്റെ പ്രണയം
ReplyDeleteവിരിയുന്ന മൊട്ടുകളെ
കാത്തിരിപ്പുണ്ടാവും'