Thursday, March 14, 2013

കരയും കടലും













എത്ര തുഴഞ്ഞാലും
എത്താത്ത ചില കരകളുണ്ട്‌.

ചില നാവികര്‍
തുഴഞ്ഞുകൊണ്ടേയിരിക്കും

മറ്റുചിലര്‍
വഴികാണിക്കുന്ന
നക്ഷത്രത്തെ കാണാതെ
നിലയില്ലാക്കയത്തിലേക്കു
മുങ്ങാങ്കുഴിയിടും

കരമാത്രം
നാവികര്‍
തിരഞ്ഞെത്തുന്നതും കാത്ത്‌
കടലിലേക്കു
കണ്ണുനട്ടിരിക്കും

ഇതിനിടയിലെവിടെയോ
കുരുങ്ങിക്കടക്കുന്നുണ്ട്‌
നമ്മുടെ നിലവിളിയൊച്ചകള്‍